Tag Archives: എഫ്.എം റേഡിയോ

വീട്ടില്‍‍ ഒരു എഫ്.എം റേഡിയോ അന്‍‍റ്റിന നിര്‍‍മ്മിക്കാം

തൃശൂരില്‍ ഇന്നു നാല് എഫ്.എം സ്റ്റേഷന്‍‍ പ്രവര്‍‍ത്തികുന്നുണ്ട്.

റേഡിയോ മാങ്കോ (91.9 MHz)
എസ് എഫ്.എം (93.5 MHz)
ക്ല്ബ് എഫ്.എം (94.3 MHz)
ബെസ്റ്റ് എഫ്.എം (95.0 MHz)

ആകാശ്‍വാണിയില്‍‍ നിന്നാണ് പ്രക്ഷേപ്‍ണം ചെയ്യുന്നത്.
ഇവ ആകാശ്‍വാണിയില്‍ നിന്ന് 50 കിലോമിറ്റര്‍‍‍ ചുറ്റളവില്‍‍‍‍‍ മത്രം ലഭിക്കും.
വിദൂരപ്രദേശങ്ങളില്‍ എഫ്.എം സ്റ്റേഷന്‍ വ്യക്തമായി ലഭിക്കുന്നതിന് അന്‍‍റ്റിന ഉപയോഗിക്കണം.
നമ്മള്‍‍‍ ഡൈപോള്‍‍‍ അന്‍‍റ്റിനയാണ് ഉപയോകിക്കുക.
നമ്മുടെ ഫ്രീക്വന്‍‍സി ആവശ്യം അനുസരിച്ച് ഡൈപോളിന്റ്റെ നീളം മാറും.

ഫ്രീക്വന്‍‍സി Hz * വേവ് ലെങ്ത് m = 3*[10^8]
ഫ്രീക്വന്‍‍സി MHz * വേവ് ലെങ്ത് m = 300m
300/(ഫ്രീക്വന്‍‍സി MHz)= വേവ് ലെങ്ത് m

ഇപ്പൊള്‍‍ കിട്ടുന്നത് ഇലെക്റികല്‍‍ വേവ് ലെങ്ത് അയിരിക്കും.അതിന്റ്റെ 95% ആരിരിക്കും ഫിസിക്കല്‍‍ ലെങ്ത് അധവ ഡൈപോളിന്റ്റെ നീളം‍.
150/(ഫ്രീക്വന്‍‍സി MHz)= ഹാഫ് വേവ് ഡൈപോള്‍ നീളം m

ആയതുകൊണ്ട്
ഹാഫ് വേവ് ഡൈപോള്‍ നീളം m *95% = അന്‍‍റ്റിന നീളം മീറ്ററില്‍
ആന്റ്റിന നിര്‍‍മ്മിക്കാന്‍‍ ഹാഫ് വേവ് ഡൈപോള്‍ നീളം m *95% മതി

ആന്റ്റിന നിര്‍‍മ്മിക്കാനുള്ള അളവുകല്‍‍ കണ്ടുപിടിക്കാം

എഫ്.എം റേഡിയോ പ്രക്ഷേപണം ചെയ്യപ്പടുന്നത് 88MHz മുതല്‍‍ 108 MHz ഫ്രീക്വന്‍‍സിയിലാണ്.അന്‍‍റ്റിന നിര്‍‍മ്മിക്കാന്‍‍ ഈ
ഫ്രീക്വന്‍‍സിയുടെ ശരാശരി 100MHz എടുക്കാം.

ആയതുകൊണ്ട്
ഫ്രീക്വന്‍‍സി = 100MHz
ഹാഫ് വേവ് ഡൈപോള്‍ നീളം m=150/(ഫ്രീക്വന്‍‍സി MHz)=150/100=1.5m
ആന്റ്റിന നീളം =1.5*95%=1.425m

ആന്റ്റിന നിര്‍‍മ്മിക്കാനുള്ള അളവുകല്‍‍ കണ്ടുപിടിച്ചു.ഇനി ഹാഫ് വേവ് ഡൈപോള്‍ അന്‍‍റ്റിന നിര്‍‍മ്മിക്കാം.
1.425m/2 = 71cm

ഹാഫ് വേവ് ഡൈപോള് അന്റ്റിന

ആന്റ്റിന ആവശ്യം ഉള്ള സ്ഥലത്തക് തിരിച്ച് സ്റ്റേഷന്‍ വ്യക്തമാകാം.

Creative Commons License

വീട്ടില്‍‍ ഒരു എഫ്.എം റേഡിയോ ആന്റ്റിന നിര്‍‍മ്മിക്കാം is licensed under a Creative Commons Attribution-Share Alike 2.5 India License.

1 Comment

Filed under Electronics